നിലമ്പൂര്‍: മാവോയിസ്റ്റ് ഭീഷണിമൂലം ശരിക്കും ദുരിതത്തിലായത് വനവാസികളാണ്. മാവോയിസ്റ്റുകളെ കൂടാതെ വന്യമൃഗശല്യവും വര്‍ധിച്ചതോടെ വനവിഭവങ്ങള്‍ ശേഖരിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് ഇവര്‍. ഓരോ വര്‍ഷവും മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള സമയത്താണ് വനത്തില്‍ പ്രവേശിച്ച് ആദിവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ വാങ്ങി വില്‍ക്കാനുള്ള അനുമതി സഹകരണസംഘങ്ങള്‍ക്ക് വനംവകുപ്പ് നല്‍കാറുള്ളത്. സൈലന്റ് വലി ബഫര്‍സോണ്‍ മേഖലയില്‍ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ വന്യമൃഗങ്ങള്‍ തമ്മില്‍ അടുത്തിടപഴകുന്ന കാലമായതിനാല്‍ വനത്തിലേക്ക് ആരേയും കയറ്റി വിടാറില്ല.
ആദിവാസികളുടെ വിവിധ സഹകരണ സംഘങ്ങള്‍ക്ക് കഴിഞ്ഞ മാര്‍ച്ചില്‍ പുതുക്കി നല്‍കേണ്ട അനുമതി വനം വകുപ്പ് നിഷേധിച്ചിട്ടുണ്ട്. മവോയിസ്റ്റ് ഭീഷണിയാണ് കാരണം സൈലന്റ് വാലി ദേശീയോദ്യാനത്തോട് ചേര്‍ന്ന നിക്ഷിപ്ത വനത്തിവല് നിന്നു തേന്‍, മെഴുക്, വരണ്ടി, മരുന്ന്പുല്ല്, തിപ്പലി, കുറുന്തോട്ടി വേരി, ഔഷധപ്പച്ച, മരുന്ന് വേരുകള്‍, കുങ്കല്ല്യം, ചുണ്ട, ഇലക്കള്ളി തുടങ്ങിയവയാണ് ആദിവാസികള്‍ ശേഖരിക്കുക. വനംവകുപ്പ് സര്‍ട്ടിഫൈ ചെയ്തിട്ടുള്ള ഇവ പട്ടികവര്‍ഗ സൊസൈറ്റി, പട്ടികജാതി സഹകരണസംഘം, ഗിരിജന്‍ സൊസൈറ്റി എന്നിവ വഴിയാണ് വില്‍പ്പന നടത്തുക. ഇരുളര്‍, മുതുവാന്‍, കുറുന്പര്, അറനാടന്‍ തുടങ്ങിയ കാടിനോട് ചേര്‍ന്നുള്ള ഊരുകളിലെ കുടുംബങ്ങളാണ് ഇപ്പോഴും വനവിഭവങ്ങള്‍ ശേഖരിച്ച് ജീവിക്കുന്നത്. ഇവരിലെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ കാട്ടില്‍ കയറി വനവിഭവങ്ങള്‍ ശേഖരിച്ച് സൊസൈറ്റികളിലെത്തിക്കും.
പ്രതിദിനം 250 രൂപ മുതല്‍ 600 രൂപ വരെ ഇവര്‍ക്ക് കൂലിയായി ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സൊസൈറ്റികള്‍ ഉറപ്പാക്കിയിരുന്നു. എന്നാല്‍ നിലവില്‍ ഇവ പുറത്തേക്ക് വില്‍ക്കുന്നതിനോ ഗോഡൗണില്‍ സൂക്ഷിക്കുന്നതിനോ ഉള്ള അനുമതി മാര്‍ച്ച് മുതല്‍ സൊസൈറ്റികള്‍ക്ക് വനംവകുപ്പ് പുതുക്കി നല്‍കിയിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ അനുമതി പുതുക്കി നല്കാത്തതിനാല് സൊസൈറ്റികളില്‍ പരിശോധന നടത്തി ആവശ്യമെങ്കില്‍ വനവിഭവങ്ങള്‍ പിടിച്ചെടുക്കാന്‍ വനംവകുപ്പിന് അധികാരമുണ്ട്.
എന്നാല്‍ കാട്ടില്‍ കയറാനും വനവിഭവങ്ങള്‍ ശേഖരിക്കാനുമുള്ള അനുമതി വര്‍ഷം മുഴുവന്‍ ആദിവാസികള്ക്കുണ്ടെന്നും ഇവരെ തടസപ്പെടുത്താറില്ലെന്നും അധികൃര്‍ പറയാറുണ്ടെങ്കിലും പലപ്പോഴും വനത്തില്‍ കയറി വിഭവങ്ങള്‍ ശേഖരിക്കുവാന്‍ അനുമതി ലഭിക്കാറില്ല.
വനത്തില്‍ നിന്നു വിഭവങ്ങള്‍ ശേഖരിക്കുവാന്‍ തടസമുള്ളതുകൊണ്ടും ഉള്‍വനത്തില്‍ മാവോയിസ്റ്റ് ഭീഷണിയും കാരണം സ്വകാര്യ തോട്ടങ്ങളില്‍ നിന്നും തിപ്പല്ലി അടക്കമുള്ള ഔഷധ സസ്യങ്ങളും തേനും മറ്റും ശേഖരിച്ചാണ് ആദിവാസികള്‍ ഇപ്പോള്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: