പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റ്പരിസരത്തെ തോട്ടില്‍ മാലിന്യം അടിഞ്ഞുകൂടുന്നു. പേരാമ്പ്ര ടൗണിലെ മാലിന്യങ്ങളെല്ലാം എള മാരന്‍ കുളങ്ങര ക്ഷേത്രക്കുളത്തിനടുത്ത തോടുകളില്‍ വന്നടിയുന്നു. മാലിന്യങ്ങള്‍ ക്ഷേത്ര കുളത്തിലേക്ക് ഒഴുക്കിവിടുന്നതില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലികമായി ശമനമുണ്ടായിരുന്നു. ഇപ്പോള്‍ രാത്രികാലങ്ങളില്‍ മാലിന്യം തോടുകളില്‍ നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്. ചെമ്പ്ര റോഡ് മുതല്‍ മല്‍സ്യമാര്‍ക്കറ്റ് ,കൃഷിഫാം വഴികടന്നു പോകുന്നതോട്ടിലാണ് മാലിന്യം കെട്ടികിടന്ന് ചീഞ്ഞ് നാറുന്നത്. ഇതു മൂലം ദുര്‍ഗന്ധം വമിക്കുകയും കൊതുക് ശല്യംവര്‍ദ്ധിക്കുകയും ചെയ്യുന്നു.
തോടരികിലെ പല വീടുകളിലേയും കിണറുകളിലെ വെളളത്തില്‍ മാലിന്യം കലരാനും ഇടയാക്കുന്നു. ഹോട്ടലുകള്‍, കൂള്‍ബാര്‍, അറവുശാലകളില്‍ നിന്നും അഴുക്കു വെള്ളം തോട്ടിലേക്ക് ഒഴുക്കുന്നതാണ് ഇതിന് കാരണമെന്ന് പരിസരവാസികള്‍ പറയുന്നു. തോട്ടിലൂടെ മലിനജലം ഒഴികിയെത്തുന്നത് കൈപ്രം ,ചേനായി ഭാഗങ്ങളിലെ നെല്‍വയലിലേക്കാണ്. ഇതു മൂലം ഇവിടെയുള്ള കൃഷിക്കാര്‍ക്ക് പാടത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കൂടാതെ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ രാത്രി കാലങ്ങളില്‍ കത്തിക്കുന്നതും വ്യാപിക്കുന്ന.
ഇതിനെതിരെ പ്രദേശത്തുകാര്‍ പഞ്ചായത്ത് അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. രാഷ്‌ട്രിയ സ്വാധീനമുപയോഗിച്ച് ഇത്തരം മലിനീകരണങ്ങള്‍ നിര്‍ബാധം തുടരുകയാണ്.
വേനല്‍ കടുത്തതോടെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ഉപയോഗിക്കുന്ന ജലം ശുദ്ധമാണോ എന്ന പരിശോധന പോലും നടക്കുന്നില്ല. മലിന ജലം കെട്ടികിടക്കുന്നതുമൂലം ഇവിടം കൊതുകുവളര്‍ത്തു കേന്ദ്രങ്ങള്‍ കൂടി ആയിട്ടുണ്ട് ഇതിനെതിരെ ശുചീകരണ പ്രവര്‍ത്തനങ്ങളും, ശക്തമായ നടപടികളാണ് ജനം പ്രതീക്ഷിക്കുന്നത്.
















