കുന്നംകുളം: ജില്ലാ സ്കൂള്‍ കലോത്സവ വേദിയായ കുന്നംകുളത്ത് വിജയികള്‍ക്കുള്ള സ്വര്‍ണകപ്പ് എത്തിയതോടെ മേളയുടെ ആരവങ്ങളായി. ക്രിസ്മസ് അവധി കഴിഞ്ഞ് ഇന്ന് സ്കൂള്‍ തുറക്കുന്നതോടെ മേഖലയിലെ എല്ലാ വിദ്യാലയങ്ങളും കലാവേദികളാകും.
ബഥനി ഇംഗ്ലീഷ് സ്കൂളില്‍ രണ്ട് വേദിയുണ്ട്. 7100 കുട്ടികളാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സവ വേദികളില്‍ മാറ്റുരയ്ക്കുന്നത്. മൂന്നാംതീയതി രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് വര്‍ണാഭമായ തുടക്കമാകും.
ഇന്ന് കുന്നംകുളം ലോട്ടന്‍ പാലസ് ഓഡിറ്റോറിയത്തില്‍ രചനാമത്സരങ്ങള്‍ ജനറല്‍ വിഭാഗത്തിലെ നടക്കും. സംസ്കൃതോത്സവം രചന മത്സരങ്ങള്‍ ചിറളയം ബഥനി സ്കൂളിലും അറബിക് കലോത്സവ രചനാമത്സരങ്ങള്‍ കുന്നംകുളം മോഡല്‍ ഗേള്‍സ് സ്കൂളിലുമാണ് നടക്കുക. 600 കുട്ടികള്‍ രചനാ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. യുപി വിഭാഗത്തില്‍ 104 എന്നിങ്ങനെ മത്സരഇനങ്ങളുണ്ട്.
സംസ്കൃതോത്സവത്തില്‍ യുപി വിഭാഗത്തില്‍ 19ഉം ഹൈസ്കൂള്‍ വിഭാഗത്തില്‍ 19ഉം ഇനങ്ങള്‍ വീതമുണ്ട്. അറബിക് വിഭാഗത്തില്‍ യുപി-13ഉം ഹൈസ്കൂള്‍ ഉം ഇനങ്ങളില്‍ മത്സരങ്ങളുണ്ട്. കലോത്സവ വേദിയില്‍ 269 മത്സര ഇനങ്ങള്‍ക്കും വേദികളും സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്. എന്നും രാത്രി ഒമ്പതരയോടെ മത്സരങ്ങള്‍ കഴിക്കാവുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഇനത്തിലും 12 ഉപജില്ലകളില്‍ നിന്ന് ഓരോ ടീം വീതമാണ് കണക്ക് കൂട്ടുന്നത്. ചില ഇനങ്ങളില്‍ 17ടീമുകള്‍ വരെ ആയിട്ടുണ്ട്. എല്ലാവര്‍ഷത്തേയും പോലെ ഇത്തവണയും അപ്പീലുകള്‍ പരിപാടികളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനാണ് സാദ്ധ്യത. ചാലക്കുടി ഉപജില്ലയില്‍ നിന്ന് ലോകായുക്തക്ക് പരാതി നല്‍കിയാണ് മോഹിനിയാട്ടത്തില്‍ മത്സരിക്കാനായി എത്തുന്നത്.
അപ്പീലുകള്‍ ഇപ്പോഴും വന്നു കൊണ്ടിരിക്കുകയാണ്. കുന്നംകുളം ഉപജില്ലയില്‍ നിന്നുതന്നെ 34 അപ്പീലുകളുണ്ട്. കുന്നംകുളം ഉപജില്ലയില്‍ നിന്നുമാത്രം 680 കുട്ടികള്‍ മത്സരരംഗത്തുണ്ട്.
നാദസ്വരം-ഹൈസ്കൂള്‍ വിഭാഗം, കഥകളി (ഗ്രൂപ്പ്), ആണ്‍കുട്ടികളുടെ കേരളനടനം, ഹയര്‍ സെക്കണ്ടറി വിഭാഗം ക്ലാരനെറ്റ്, ആണ്‍കുട്ടികളുടെ ഓട്ടന്തുള്ളല്, കഥകളി എന്നിവയില്‍ ഓരോ മത്സരാര്‍ത്ഥികള്‍ വീതമാണ് ഇതുവരെ പേര് നല്‍കിയിരിക്കുന്നത്. സംസ്കൃതോത്സവത്തിലെ കൂടിയാട്ടത്തിന് രണ്ട് പേരുണ്ട്.
കലോത്സവത്തിന് മുന്നോടിയായുള്ള ഘോഷയാത്ര ഇന്ന് രണ്ടുമണിക്ക് ബഥനി ഇംഗ്ലീഷ് സ്കൂളില്‍ നിന്നും ആരംഭിക്കും.
തുടര്‍ന്ന് മൂന്നിന് സീനിയര്‍ ഗ്രൗണ്ടില്‍ ചേരുന്ന പൊതുസമ്മേളനം മന്ത്രി എ.സി.മൊയ്തീന് ഉദ്ഘാടനം ചെയ്യും. ജയരാജ് വാര്യര്‍ കലോത്സവ സന്ദേശം നല്‍കും. ഗാനരചയിതാക്കളായ റഫീക്ക് അഹമ്മദ്, ഹരിനാരായണന് എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്ന് മൂന്നിന് സീനിയര്‍ ഗ്രൗണ്ടില്‍ ചേരുന്ന പൊതുസമ്മേളനം മന്ത്രി എ.സി.മൊയ്തീന് ഉദ്ഘാടനം ചെയ്യും. ജയരാജ് വാര്യര്‍ കലോത്സവ സന്ദേശം നല്‍കും. ഗാനരചയിതാക്കളായ റഫീക്ക് അഹമ്മദ്, ഹരിനാരായണന് എന്നിവര്‍ പങ്കെടുക്കും.ുതന്നെ 34 അപ്പീലുകളുണ്ട്. കുന്നംകുളം ഉപജില്ലയില്‍ നിന്നുമാത്രം 680 കുട്ടികള്‍ മത്സരരംഗത്തുണ്ട്.
നാദസ്വരം-ഹൈസ്കൂള്‍ വിഭാഗം, കഥകളി (ഗ്രൂപ്പ്), ആണ്‍കുട്ടികളുടെ കേരളനടനം, ഹയര്‍ സെക്കണ്ടറി വിഭാഗം ക്ലാരനെറ്റ്, ആണ്‍കുട്ടികളുടെ ഓട്ടന്തുള്ളല്, കഥകളി എന്നിവയില്‍ ഓരോ മത്സരാര്‍ത്ഥികള്‍ വീതമാണ് ഇതുവരെ പേര് നല്‍കിയിരിക്കുന്നത്. സംസ്കൃതോത്സവത്തിലെ കൂടിയാട്ടത്തിന് രണ്ട് പേരുണ്ട്.
കലോത്സവത്തിന് മുന്നോടിയായുള്ള ഘോഷയാത്ര ഇന്ന് രണ്ടുമണിക്ക് ബഥനി ഇംഗ്ലീഷ് സ്കൂളില്‍ നിന്നും ആരംഭിക്കും.
തുടര്‍ന്ന് മൂന്നിന് സീനിയര്‍ ഗ്രൗണ്ടില്‍ ചേരുന്ന പൊതുസമ്മേളനം മന്ത്രി എ.സി.മൊയ്തീന് ഉദ്ഘാടനം ചെയ്യും. ജയരാജ് വാര്യര്‍ കലോത്സവ സന്ദേശം നല്‍കും. ഗാനരചയിതാക്കളായ റഫീക്ക് അഹമ്മദ്, ഹരിനാരായണന് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: