കൊടുവള്ളി: വിഇഒമാ രുടെ കൂട്ടസ്ഥലംമാറ്റം പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ ത്തനം താളം തെറ്റുന്നു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി പ്രവര്‍ത്തനം താളം തെറ്റുന്നത്. ഇരുപത് വിഇഒമാര്‍ വേണ്ടിടത്ത് പത്ത് പേര്‍ മാത്രമേ നിലവിലുള്ളൂ. ഇതില്‍ ഒരാള്‍ക്ക് യുപിഎസ്എ അഡൈ്വസ ്‌മെമ്മോ ലഭിച്ചിരിക്കുകയാണ്. മറ്റൊരാള്‍ക്ക് പുതിയ നിയമനവുമാണ്. ഒരു ഗ്രാമപഞ്ചായത്തില്‍ രണ്ടു പേരുടെ സേവനം വേണമെന്നിരിക്കെ ഒരാളുടെപോലും സേവനം ഇല്ലാത്തതിനാല്‍ പദ്ധതി പ്രവര്‍ത്തനം മുടങ്ങിക്കിടക്കുകയാണ്. കൊടുവള്ളി ബ്ലോക്കില്‍ ഒമ്പത് ഗ്രാമപഞ്ചായത്തുകളും ഒരു നഗരസഭയുമാണ് ഉള്ളത്. മലയോര മേഖല ഉള്‍പ്പെടുന്ന കൊടുവള്ളി ബ്ലോക്കില്‍ പഞ്ചായത്തുകളുടെ വാര്‍ഷികപദ്ധതി നിര്‍മ്മാണം നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
ആവശ്യമായ വിഇഒമാര്‍ ഇല്ലാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ പ്രധാന്‍മന്ത്രി ആവാസ് യോജന ഉള്‍പ്പെടെയുള്ള ഭവനപദ്ധതികളും അവതാളത്തിലായിരിക്കുകയാണ്. ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, റേഷന്‍ മുന്‍ഗണന മുന്‍ഗണനേതര ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കല്‍ എന്നിവയ്‌ക്കും വിഇഒമാരുടെ അഭാവം തടസ്സമാകുന്നുണ്ട്. രാഷ്‌ട്രീയ പ്രതികാരനടപടിയുടെയും മറ്റും ഭാഗമായുള്ള സ്ഥലംമാറ്റവും ആവശ്യമായ വിഇഒമാരെ നിയമിക്കാത്ത സര്‍ക്കാര്‍ നടപടിയും പ്രതിസന്ധി സങ്കീര്‍ണ്ണമാക്കുകയാണ്.
















