മല്ലപ്പള്ളി: ഇന്ന് ശതാബ്ദിയാഘോഷങ്ങളിലേക്ക് കടക്കുന്ന മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 18 ഡോക്ടര്‍മാര്‍ വേണമെന്നിരിക്കെ മല്ലപ്പള്ളിയില്‍ അനുവദിക്കപ്പെട്ട തസ്തികകള്‍ വെറും നാല്. ആകെ 103 ജീവനക്കാര്‍ വേണ്ടിടത്ത് 29 പേര് മാത്രമേയുള്ളൂ. എം.ജി.പി., എം.എല്‍.എ. ഫണ്ടുകള്‍ വിനിയോഗിച്ച് ശസ്ത്രക്രിയ, പ്രസവമുറികളടങ്ങുന്ന രണ്ടുനില മന്ദിരം തീര്‍ത്തു. നബാര്‍ഡ് പദ്ധതിയില്‍ അത്യാഹിത വിഭാഗം കെട്ടിടവും നിര്‍മ്മിച്ചു. ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഉപകരണങ്ങളുമില്ലാതെ എല്ലാം നോക്കുകുത്തിയായി നില്ക്കുന്നു.പ്രസവചികിത്സയും ശസ്ത്രക്രിയയും തീവ്രപരിചരണ, അത്യാഹിത വിഭാഗങ്ങളും ഇല്ലാത്ത താലൂക്ക് ആശുപത്രിയാണിത്. ഇതൊന്നുമറിയാതെ എത്തുന്നവര്‍ക്ക് കോട്ടയത്തിനോ കോഴഞ്ചേരിക്കോ പോകേണ്ട ഗതികേടാണ്. താലൂക്ക് ആശുപത്രികളില്‍ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള തസ്തികകളും അനുബന്ധ സൗകര്യങ്ങളും അനുവദിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ശതാബ്ദിയാഘോഷവേളയില്‍ ഇക്കാര്യം നടപ്പാക്കുമെന്ന പ്രതീക്ഷയുണ്ട്.
ഇന്ന് രണ്ടിന് മന്ത്രി കെ.കെ.ശൈലജ ആഘോഷം ഉദ്ഘാടനം ചെയ്യും. മന്ത്രി മാത്യു ടി.തോമസ് അധ്യക്ഷത വഹിക്കുമെന്ന് സ്വാഗതസംഘം ചെയര്മാന് ശോശാമ്മ തോമസും ജനറല്‍ കണ്‍വീനര്‍ കുഞ്ഞുകോശിപോളും പത്രസമ്മേളനത്തില്‍ അറിയിച്ചു.മല്ലപ്പള്ളിയില്‍ ആശുപത്രി വേണമെന്ന് പ്രജാസഭയില്‍ ആവശ്യപ്പെട്ട് അംഗീകാരം നേടിയെടുത്തത് അന്നത്തെ അംഗം കെ.ഗോവിന്ദപ്പിള്ളയായിരുന്നു. തിരുവനന്തപുരം രാജകൊട്ടാരത്തിലെ ഡോക്ടര്‍ വിദേശിയായ ഫര്ക്കിന്സ് ആണ് 1916 ആഗസ്റ്റ് 31ന് ഉദ്ഘാടനം ചെയ്തത്. വട്ടപ്പറമ്പില്‍ നാരായണന് വല്യത്താനായിരുന്നു ആദ്യ ഡോക്ടര്‍. ആശുപത്രി രൂപവല്‍ക്കരണ സമിതി സെക്രട്ടറി തെക്കേമണ്ണില്‍ ഗീവര്‍ഗീസിന് മരുന്ന് നല്‍കിയാണ് ചികിത്സ തുടങ്ങിയത്.1993ല്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി പ്രഖ്യാപനം വന്നെങ്കിലും ഒരു സൗകര്യവും അധികമായി അനുവദിച്ചിരുന്നില്ല. എംഎല്‍എ,എംപി അടക്കമുള്ള ജന പ്രതി നി ധി കളും വി ഷയ ത്തി ല്‍ വേണ്ട ശ്രദ്ധ ചെലുത്തിയിരുന്നില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: