മുളങ്കുന്നത്തുകാവ്: മെഡിക്കല്‍കോളേജ് പരിസരത്തെ അനധികൃത ഹോസ്റ്റലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ വിജിലന്‍സ് തീരുമാനം.മെഡിക്കല്‍ കോളേജ് അലുമിനി അസോസിയേഷന് നടത്തുന്ന പി ജി കോഴ്സുകള്‍ക്ക് ചേരുന്നവരെ ലക്ഷ്യമാക്കിയാണ് ഇവിടെ അനധികൃതമായി ഹോസ്റ്റലുകള്‍ പ്രവര്‍്ത്തിക്കുന്നത്.പരസ്യങ്ങള്‍ നല്‍കിയും ഏജന്റുമാരിലൂടെയും പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള ഹോസ്റ്റലുകള്‍ അനധികൃതമാണെന്ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
വാണിജ്യനുകുതി, ഗാര്‍ഹികേതര വൈദ്യുതിചാര്‍ജ്, ലൈസന്‍സ് ഫീ എന്നിവയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി.മെഡിക്കല്‍ കോളേജിനു സമീപം വെളപ്പായ റോഡ്, പെരിങ്ങണ്ടൂര്‍, മുളങ്കുന്നത്തുകാവ്,ചൈനബസാര്‍, അത്താണി എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നത്.വെളപ്പായ-മെഡിക്കല്‍കോളേജ് റോഡില്‍ മിക്ക വീടുകളുടെയും മുകളില്‍ ഹോസ്ററലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പുതിയ ഹോസറ്റലുകള്ക്കായി പ്രദേശത്ത് നിരവധി കെട്ടിടങ്ങളുടെ പണി നടക്കുകയും ചെയ്യുന്നുണ്ട്.കെട്ടിടനിര്‍മ്മാണ ചട്ടത്തില്‍ പറയുന്ന ഡിആന്റ്ഒ ലൈസന്‍സ് മുഖേനയാണ് ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കേണ്ടത്.
എന്നാല്‍ പരിശോധന നടത്തിയ ഹോസ്റ്റലുകളിലൊന്നിനും ഈ ലൈസന്‍സ് ഇല്ല.വീടുകള്‍ക്കു പുറമെ കടമുറികളുടെ മുകളിലും ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നുണ്. മതിയായ സൗകര്യങ്ങള്‍ ഈ ഹോസ്റ്റലുകളില്ലാ എന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.വിജിലന്‍സ് ഇന്‍സ്പെക്ടര്‍ ഷാജ് ജോസ് പരിശോധനക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: