മണര്‍കാട്: കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.റ്റി. രമേശ്. മണര്‍കാട് നടന്ന ബിജെപിയുടെ ജനകീയ സദസ്സ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റെ മറവില്‍ സിപിഎം നടത്തുന്ന ഏകപക്ഷീയമായ അക്രമങ്ങള്‍ക്ക് ജില്ലയിലെ പോലീസ് കൂട്ട് നില്‍ക്കുന്നു. ഇത് കോട്ടയത്തിന്റെ സമാധാനം തകര്‍ക്കുന്നു.
ഇതിനെതിരെ പോലീസ് ശക്തമായ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ശശാങ്കന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ഹരിപ്രസാദ്, ഒ.കെ. മണിക്കുട്ടന്‍, മനോജ് ഇടപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
















