മഞ്ചേരി: കരിക്കാട് ശ്രീസുബ്രഹ്മണ്യ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടക്കുന്ന സ്കന്ദപുരാണയജ്ഞവും അയ്യപ്പസത്രവും അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ഭക്തജനങ്ങളുടെ ഒഴുക്ക് വര്‍ധിക്കുകയാണ്. ആദ്ധ്യാത്മിക സുകൃതം നേടിയാണ് യജ്ഞഭൂമിയിലെത്തുന്ന ഓരോരുത്തരും മടങ്ങുന്നത്. 24ന് ആരംഭിച്ച യജ്ഞത്തില്‍ ഇതുവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷകണക്കിന് ആളുകള്‍ പങ്കെടുത്തു കഴിഞ്ഞു. ലോകത്ത് ആദ്യമായാണ് ഏറ്റവും പഴക്കമേറിയ സ്കന്ദപുരാണത്തെ അധികരിച്ച് യജ്ഞം നടക്കുന്നത്.
ഇന്നലെ യജ്ഞവേദിയില്‍ സുബ്രഹ്മണ്യ സഹസ്രനാമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ഭഗവത്ഗീതാപാരായണം, സ്കന്ദപുരാണ പാരായണം എന്നിവ നടന്നു.
സത്രവേദിയില്‍ അയ്യപ്പ സഹസ്രനാമത്തോടെയാണ് പരിപാടി ആരംഭിച്ചത്. വൈകിട്ട് ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സത്സംഗപ്രമുഖ് നാരായണ ശര്‍മ്മ പ്രഭാഷണം നടത്തി. തുടര്‍ന്ന് മണ്ഡലകാലവും വ്രതാനുഷ്ഠാനവും എന്ന വിഷയത്തില്‍ പ്രമോദ് ഐക്കരപ്പടിയും പ്രഭാഷണം നടത്തി.
ഇന്ന് സാംസ്കാരിക സത്രവേദിയില്‍ ജില്ലയിലെ മുതിര്‍ന്ന ഗുരുസ്വാമിമാരെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: