കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിനായി കണ്ണൂര്‍ സജ്ജമാകുന്നു. പ്രധാന വേദികളുടെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം സ്വാഗതസംഘം ചെയര്‍മാനായ തുറമുഖ മന്ത്രി രാമചന്ദ്രന് കടന്നപ്പളളി നിര്‍വഹിച്ചു. പൊലീസ് മൈതാനിയിലാണ് ’നിള’ എന്ന പേരില്‍ പ്രധാന വേദി ഒരുക്കുന്നത്.
കാല്‍നാട്ടു ചടങ്ങില്‍ പി.കെ.ശ്രീമതി. എംപി അധ്യക്ഷത വഹിച്ചു. കെ.കെ.രാഗേഷ് എംപി, എം എല്‍ എ മാരായ ജയിംസ് മാത്യു, ടി. വി..രാജേഷ്, സണ്ണി ജോസഫ്, കെ.എം.ഷാജി, മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. വി. സുമേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, ഡെപ്യൂട്ടി മേയര്‍ പി. കെ. രാഗേഷ്, സ്റ്റേജ് പന്തല്‍ കമ്മിറ്റി കണ്‍വീനര്‍ ബഷീര്‍ ചെറിയാണ്ടി, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: