തൃക്കരിപ്പൂര്‍: കൊടക്കാടിന്റെ ദളിത് ഗ്രാമത്തിലേക്ക് ദേശീയ അംഗീകാരം. ഇന്ത്യാഗവണ്മെന്റിന്റെ ടാലന്റ് റിസേര്‍ച്ച് സ്കോളര്‍ഷിപ്പ് എന്ന അപൂര്‍വ്വ നേട്ടം നേടിക്കൊണ്ട് കൊടക്കാട് ഒറാട്ടച്ചാലിലെ ഹരിജന്‍ കോളനി നിവാസി കെ.എം.രേവതി നാടിന് അഭിമാനമായി മാറിയത്. ഇന്ത്യയില്‍ ആകെ മൂന്ന് പേര്‍ക്കാണ് ഈ സ്കോളര്‍ഷിപ്പ് ലഭിച്ചത്. മറ്റു രണ്ടുപേര്‍ മഹാരാഷ്ട്ര, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണ്. 1150 രൂപയാണ് രേവതിക്ക് പ്രതിമാസം സ്കോളര്‍ഷിപ്പ് ഇനത്തില്‍ ലഭിക്കുക. 20 വയസ്സ് പൂര്‍ത്തിയാകുന്നതുവരെ ഈ ആനുകൂല്യം ലഭിക്കും. സാമൂഹ്യ ദേശീയ പരിഷ്കര്‍ത്താക്കളായ ശ്രീനാരായണഗുരു, മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന് എന്നിവരെക്കുറിച്ചുള്ള രചനയാണ് രേവതിയെ ദേശീയ അംഗീകാരത്തിന് അര്‍ഹയാക്കിയത്. പെരിയാരം മെഡിക്കല്‍ കോളേജ് ആര്‍ട്ടിസ്റ്റ് തൃക്കരിപ്പൂര്‍ സ്വദേശി എം.വി.രവീന്ദ്രന്റെ ശിക്ഷണത്തിലാണ് രേവതി ചിത്രരചനാ അഭ്യസിച്ചത്. കുഞ്ഞിപ്പാറ ഗവ വെല്‍ഫയര്‍ യു പി സ്കൂളിലെ ആറാം തരാം വിദ്യാര്‍ത്ഥിയാണ് ഈ മിടുക്കി.തിരുവനന്തപുരം അദ്ധ്യാപക ഭവനില്‍ നടന്ന ശില്പനിര്മ്മാണ പരീക്ഷയില്‍ വിഷയം യാത്ര എന്നതായിരുന്നു. തുഴവഞ്ചിയില്‍ ആളുകളെ കൊണ്ടുപോകുന്ന ശില്പമാണ് രേവതി ഉണ്ടാക്കിയത്. നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന യാത്രാശില്പത്തില് കളിമണ്ണില്‍ പിറന്നു വീണത് മാലിന്യം ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ചായിരുന്നു. അംഗന്‍വാടി വര്‍ക്കറായ കെ.എം.ലീലയുടെയും കൂലിപണിക്കാരനായ ബാബുവിന്റെയും ഏകമകളാണ്. രേവതിയുടെ ശില്പപ്രദര്ശനം ജനുവരിയില്‍ കാഞ്ഞങ്ങാട് കേരള ലളിതകലാ ആര്ട്ട്ഗാലറിയില് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: