ചീമേനി: ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ ചീമേനിയില്‍ വെച്ച് അക്രമിച്ച് കേസില്‍ ഏഴ് സിപിഎം പ്രവര്‍ത്തകരെ റിമാന്റ് ചെയ്തു. ടി.പി.നാരായണന്(61), ആര്.രാഹുല്‍ രമേഷ്(27),കെ.വി.ഭാസ്കരന്(45), എം.രജിന്(27), സി.ഉമേഷ്(30), എം.ശശികുമാര്‍(54), കെ.സുനില്‍ കുമാര്‍(37) എന്നിവരെയാണ് ജനുവരി 7 വരെ റിമാന്റ് ചെയ്തത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, ബിജെപി നേതാക്കളെ മാരകായുധങ്ങളുമായി അക്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് ചെയ്തത്. ആകെ 11 പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്.
ഇതില്‍ 4 പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. കഴിഞ്ഞ 14 ന് വൈകുന്നേരം ചീമേനിയില്‍ മാര്‍കിസ്റ്റ് അക്രമ വിരുദ്ധ പ്രതിഷേധ യോഗത്തിനു നേരേ യാതൊരു പ്രകോപനം ഇല്ലാതെ സിപിഎം ക്രിമിനല്‍ സംഘം ഏകപക്ഷീയമായി അക്രമം അഴിച്ചു വിടുകയായിരുന്നു. ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം.ഭാസ്കരന്, എസ്എസി മോര്‍ച്ച ജില്ല പ്രസിഡന്റ് എ.കെ.കയ്യാര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ് തുടങ്ങിയ 10 പേര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.
പൊതുയോഗ സ്ഥലത്ത് തടിച്ച് കൂടിയ സിപിഎം ക്രമിനലുകള്‍ സുധീറിനെ വകവരുത്തുകയെന്ന ഉദ്ദേശ്യത്തോടു കൂടി വടിയും കല്ലു തുടങ്ങിയ മാരകായുധങ്ങളുമായി അക്രമം അഴിച്ച് വിടുകായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: