പത്തനംതിട്ട: പുതുവത്സരത്തോടനുബന്ധിച്ച് പൊതുവിപണിയില്‍ കരിഞ്ചന്ത, പൂഴ്ത്തിവയ്പ് തടയുന്നതിനും പൊതുവിതരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതിനും രൂപീകരിച്ച സ്ക്വാഡ് ജില്ലയില്‍ 73 വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. എട്ട് സ്ഥലത്ത് ക്രമക്കേടുകള്‍ കണ്ടെത്തി. അളവിലും തൂക്കത്തിലും ക്രമക്കേട് കാട്ടിയ രണ്ട് വ്യാപാരികള്‍ക്കെതിരെ 2000 രൂപ വീതം പിഴയും മറ്റുള്ളവര്‍ക്കെതിരെ നിയമനടപടിയും സ്വീകരിച്ചു. സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
ജില്ലാ വികസന സമിതി തീരുമാന പ്രകാരം പത്തനംതിട്ട നഗരത്തില്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലും ഫ്രൂട്ട് സ്റ്റാളുകളിലും ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. 20 തട്ടുകടകള്‍ പരിശോധിച്ചു. ആറു തട്ടുകടകളിലും ഒരു ഫ്രൂട്ട് സ്റ്റാളിലും ക്രമക്കേട് കണ്ടെത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ എം.എ അലിക്കുട്ടി, ഡെപ്യുട്ടി ഡി.എം.ഒ ഡോ.അനിതകുമാരി, ഡെപ്യുട്ടി തഹസില്‍ദാര്‍ ഗംഗാധരന് തമ്പി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഷറഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: