പുതുക്കാട്: ടോള്‍ പ്ലാസയില്‍ ഗതാഗതക്കുരുക്ക് പരിഹരിച്ച പുതുക്കാട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നഷ്ടപരിഹാര കേസ്. പുതുക്കാട് എസ് ഐ വി.സജീഷ് കുമാറിനെതിരെ ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഒരു കിലോമീറ്ററോളം നീണ്ട ഗതാഗത കുരുക്കാണ് ടോള്‍ പ്ലാസയില്‍ ഉണ്ടായത്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി എസ്ഐ പല തവണ കമ്പനി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് കമ്പനി അധികൃതര്‍ ടോള്‍ പിരിവ് തുടരുകയായിരുന്നു. യാത്രക്കാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് പ്ലാസയില്‍ എത്തിയ എസ്ഐ ടോള്‍ ബൂത്തുകള്‍ തുറപ്പിച്ച് ഗതാഗതക്കുരുക്ക് പരിഹരിച്ചിരുന്നു.
ഈ സംഭവത്തിലാണ് ടോള്‍ കമ്പനി എസ്ഐക്കെതിരെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. എസ്ഐക്കെതിരെ കേസ് വന്നതോടെ മറ്റ് പോലീസ് ഉദ്യോഗസ്ഥരും ടോള്‍ പ്ലാസയിലെ തിരക്ക് നിയന്ത്രിക്കാന്‍ മടി കാണിക്കുകയാണ്. ലക്ഷങ്ങള്‍ പിഴ അടക്കാനുള്ള കേസുകള്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് പോലീസുകാര്‍.
പോലീസിനെ ടോള്‍ പ്ലാസയില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള കമ്പനി അധികൃതരുടെ തന്ത്രങ്ങളാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. എന്നാല്‍ അര മണിക്കൂര്‍ ടോള്‍ നല്‍കാതെ ഗതാഗതക്കുരുക്ക് ഒഴിവാക്കിയ എസ്ഐ ക്ക് അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്കാന് കേസ് കൊടുത്ത കമ്പനിക്ക് ഓരോ ദിവസവും ലഭിക്കുന്ന വരുമാനം എത്രയെന്ന് വെളിപെടുത്തണമെന്ന ആവശ്യം ഉയരുകയാണ്. അര മണിക്കൂര്‍ അഞ്ച് ലക്ഷം രൂപ വരുമാനമുണ്ടെങ്കില്‍ ടോള്‍ കമ്പനിക്ക് നാല് വര്‍ഷത്തിനുള്ളില്‍ മുടക്ക് മുതലിന്റ ഇരട്ടി തുക പിരിച്ചെടുക്കാന്‍ സാധിക്കും.ഈ സാഹചര്യത്തിലാണ് ഇരുപത് വര്‍ഷത്തോളം ടോള്‍ പിരിച്ചെടുക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. കൊള്ളലാഭം പ്രതീഷിച്ചാണ് ടോള്‍ കമ്പനി ഗതാഗതക്കുരുക്ക് ഒഴിവാക്കുന്ന പോലീസുകാര്‍ക്കെതിരെ നടപടിക്കൊരുങ്ങുന്നത്.
എസ്ഐക്കെതിരെ കേസ് വന്നതോടെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ടോള്‍ പ്ലാസയില്‍ പോകരുതെന്നാണ് മറ്റ് പോലീസുകാര്‍ക്ക് ഉന്നതദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍ അവയവദാനത്തിനായി പോകുന്ന ആംബുലന്‍സ് അടക്കമുള്ള അവശ്യ സര്‍വീസുകള്‍ ഗതാഗത കുരുക്കില്‍ പ്പെട്ട് വലയുമ്പോള്‍ പരിഹാരം കാണാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിന് പരിഹാരം കാണണമെന്നും ഗതാഗതകുരുക്ക് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടും പുതുക്കാട് പോലീസ് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: