കോട്ടയം: നാട്ടകം പോളിടെക്‌നിക്കില്‍ ദളിത് വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ റാഗ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എ ബിവിപി കോട്ടയത്ത് ഗാന്ധി സ്‌ക്വയറിനു മുന്നില്‍ വായ മൂടികെട്ടി നില്‍പ്പു സമരം നടത്തി.
കേരളത്തില്‍ ദളിത് വിഭാഗങ്ങള്‍ക്ക് നേരേ സിപിഎമ്മിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐ നടത്തുന്ന അക്രമങ്ങളിലെ അവസാനത്തെ ഉദാഹരണമാണ് നാട്ടകത്ത് പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ നടന്നത്. നില്‍പ്പു സമരം കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് നീലകണ്ഠന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ദളിത് വിഭാഗങ്ങള്‍ക്ക് നേരെ സിപിഎം നടത്തുന്ന ആക്രമം പ്രതിഷേധാര്‍ഹമണെന്നും ഇതിനെതിരെ ദളിത് സംഘടനാകള്‍ ഒറ്റ കെട്ടായി പ്രതിഷേധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.















