പത്തനംതിട്ട: അയിരൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിജെപി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി.
ഇടതു മുന്നണിയിലെ ജയകുമാരിക്കെതിരേ അവതരിപ്പിച്ച പ്രമേയം ഒന്നിനെതിരേ രണ്ട് വോട്ടുകള്‍ നേടിയാണ് പാസായത്. പഞ്ചായത്തിന്റെ വികസന കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുകയും ബിജെപി അംഗങ്ങളുടെ വാര്‍ഡുകളില്‍ മതിയായതുക വികസന കാര്യങ്ങള്‍ക്ക് അനുവദിക്കാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി അദ്ധ്യക്ഷ ഇടതു മുന്നണിയിലെ അമ്പിളി പ്രഭാകരന്നായര്ക്കെതിരേയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: