കോഴിക്കോട്: രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യം സഫലമാവണമെങ്കില്‍ പൗരബോധമുള്ള സമൂഹമുണ്ടാകണമെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ പ്രാഥമിക ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആകാരത്തില്‍ ഭാരതീയരും ആശയത്തില്‍ അഭാരതീയരുമായ ഒരു സമൂഹമാണ് സ്വാതന്ത്ര്യത്തിന് ശേഷമുണ്ടായത്. രാഷ്‌ട്രത്തിന്റെ ചരിത്രവും പാരമ്പര്യവും തിരിച്ചറിയുന്ന പൗരസമൂഹമാണ് ഉണ്ടാവേണ്ടത്.
ഇത്തരത്തിലുള്ള ഉത്തമ പൗരസൃഷ്ടിയാണ് ആര്‍എസ്എസിന്റെ ശാഖകളിലൂടെ നടക്കുന്നത്. രാഷ്‌ട്രബോധമുള്ള വ്യക്തികള്‍ ഓരോമേഖലയിലും പരിവര്‍ത്തനം സൃഷ്ടിക്കും. സ്വയം മാതൃകയായി ഓരോ പ്രദേശത്തും പ്രവര്‍ത്തിക്കാന്‍ കഴിയണം അദ്ദേഹം പറഞ്ഞു.സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. പി.കെ.കൃഷ്ണവര്‍മ്മ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം കെ. കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ. കരുണന്‍, ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍ എന്നിവര്‍ പങ്കെടുത്തു. എം. ജയരാജ് സ്വാഗതം പറഞ്ഞു. 31 ന് വൈകീട്ട് 3.30 ന് പഥസഞ്ചലനം 5 മണിക്ക് നടക്കുന്ന പൊതു പരിപാടി എന്നിവയോടെ വര്‍ഗ്ഗ് സമാപിക്കും.
















