സാജിദ് വാജിദ് അലി
മുംബൈ: ബോളിവുഡ് സംഗീത സംവിധായകരായ സഹോദരന്മാര് ബിജെപിയില്‍. സാജിദ്, വാജിദ് അലി എന്നിവരാണ് ഡിസംബര്‍ 25ന് വാജ്പേയി ജന്മദിനാഘോഷച്ചടങ്ങില് വച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തില്‍ ബിജെപി അംഗത്വമെടുത്തത്.
പ്രമുഖ തബല വിദ്വാന് ഉസ്താദ് ഷറാഫത് ഖാന്റെ മക്കളാണ്. സൊഹാലി ഖാന്റെ പ്യാര് കിയാ തോ ഡര്ന ക്യാ, ക്യാ യഹി പ്യാര് ഹെ, ഗുന, ചോരി ചോരി, ദ കില്ലര്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ സംഗീത സംവിധാനം ഇവരായിരുന്നു.
വാജീദ് നല്ല ഗായകനുമാണ്. അന്‍പതിലേറെ പാട്ടുകള്‍ പാടി. 65ലേറെ ചിത്രങ്ങളില്‍ ഇരുവരും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. പത്തിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി അവാര്‍ഡുകളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: