തൃശൂര്‍: പാലക്കാട് ജില്ലയില്‍ പട്ടാമ്പി താലൂക്കിലെ കുമ്പിടിയില്‍ നിര്‍ധനരായ കുടുംബത്തിന്റെ സംരക്ഷണം സേവാഭാരതി ഏറ്റെടുത്തു . സ്വന്തമായി വീടില്ലാത്ത ഇവര്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറച്ച ഷെഡിലാണ് താമസിച്ചിരുന്നത് .അച്ഛനും അമ്മയും അരക്കു താഴെ തളര്‍ന്ന പെണ്‍കുട്ടിയും അടക്കം 2 പെണ്‍കുട്ടികളും ഉള്ള ഈ കുടുംബം വളരെ ദയനീയമായ അവസ്ഥയിലാണ് കഴിഞ്ഞിരുന്നത് .
സദാശിവമാധവ സേവാ ട്രസ്ററ് ചെയര്മാന് വേണുഗോപാലനും ട്രസ്ററ് അംഗം അരവിന്ദനും ഇവരെ സന്ദര്‍ശിക്കുകയും ഇവരെ സംരക്ഷിക്കാനുള്ള നടപടിയുടെ ഭാഗമായി കുമ്പിടി കൊല്ലഴി പറമ്പില്‍ ഉണ്ണിനായര് രക്ഷാധികാരിയായി ഒരു കമ്മറ്റി രൂപീകരിക്കുകയും എത്രയും പെട്ടന്ന് ഇവര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാനും തീരുമാനിച്ചു .സഹായമനസ്കരായവര് ഇവിടെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു .ഫോണ്‍ 9349133054 ,9846791762.
പ്രതികരിക്കാൻ ഇവിടെ എഴുതുക: