ന്യൂദല്‍ഹി: 125 കോടിയിലേറെ രൂപയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ രോഹിത് ഠാണ്ഡനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. കൊല്‍ക്കത്തയിലെ ബിസിനസുകാരന്‍ പരസ് മല്‍ ലോധയെ കള്ളപ്പണക്കേസില്‍ പിടിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് ഠാണ്ഡനെ ചോദ്യം ചെയ്തത്.രോഹിതന്റെ ഓഫീസില്‍ നിന്ന് 13 കോടി രൂപ നേരത്തെ പിടിച്ചിരുന്നു. ഇയാള്‍ക്ക് 125 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്നും വെളിവായിരുന്നു.ലോധയും രോഹിതും തമ്മിലുള്ള ബന്ധം, കള്ളപ്പണം ആരുടെ തുടങ്ങിയ വിവരങ്ങളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍.
















