കോഴിക്കോട്: നഗരത്തിലെ തിരക്കേറിയ സ്റ്റേഡിയം ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ വളരെ കാലങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. ഇത് മൂലം വലിയ ഗതാഗതകുരുക്കുകളും അപകട സാധ്യതകളും ഉണ്ടാകുന്നു. കാല്‍നട യാത്രക്കാര്‍ക്ക് ഈ ജംഗ്ഷനന്‍ മുറിച്ചുകടക്കാനുള്ള ഒരു സംവിധാനവും ഇവിടെ നിലവില്‍ ഇല്ല. നൂറുകണക്കിന് വാഹനങ്ങള്‍ കുതിച്ചെത്തുന്ന ഇവിടെ ഗതാഗതനിയന്ത്രണത്തിന് കേവലം ഒരു പോലീസുകാരന്‍ മാത്രമാണ് ഉണ്ടാകുന്നത്.
ഇവിടുത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷയ്‌ക്കുമായി ട്രാഫിക് സിഗ്ന ല്‍ ലൈറ്റ് എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് സിറ്റി ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം (ബിഎംഎസ്) ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം അസിസ്റ്റന്റ് ട്രാഫിക് കമ്മീഷണര്‍ക്ക് ബിഎംഎസ് പ്രവര്‍ ത്തകര്‍ നല്‍കി. സിറ്റി മേഖ ലാ സെക്രട്ടറി പ്രജീഷ് പെരുമണ്ണ നേതൃത്വം നല്‍കി.
















