കോഴിക്കോട്: റവന്യു ജീവനക്കാരുടെ മേഖലാതല യോഗത്തില്‍ പരാതികളുടെ പ്രളയം. കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ വിലേജ് ഓഫീസര്‍മാരുടെ മേഖലാ യോഗത്തിലാണ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങളില്ലായ്‌മ മുതല്‍ പരാതികള്‍ ഉയര്‍ന്നത്. ഉദ്യോഗസ്ഥരുടെ സങ്കുചിത മനോഭാവവും അധികാര പരിതികളും മനസിലാക്കത്തതുകൊണ്ടാണ് ഇത്തരം പരാതികള്‍ ഉണ്ടാകുന്നതെന്നായിരുന്നു മന്ത്രി ഇ. ചന്ദ്രശേഖരന്റെ മറുപടി. വില്ലേജ് ഓഫീസുകള്‍ ജന സൗഹൃദമാകണമെന്നും. വില്ലേജ് ഓഫീസറുടെ അധികാര പദവികളും കടമകളും മനസ്സിലാകാത്തതുകൊണ്ടാണ് ഇത്തരം പരാതികള്‍ ഉയരുന്നത്്. വില്ലേജുകളുടെ പൊതു സ്ഥിതിയെ ഉദ്യോഗസ്ഥര്‍ അറിയണം. നൂറ് കണക്കിന് വരുന്ന അപേക്ഷകള്‍ മന്ത്രിമാരുടെ കൈകളില്‍ എത്താനുള്ളകാരണം ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത അധികാരം ഉപയോഗിക്കാത്തതുകൊണ്ടാണ്. ജന സൗഹൃദമാകണം സേവനം. പൊതുജനങ്ങളെ കൊണ്ട് നല്ലത് പറയിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മഹാഭൂരിപക്ഷം ഓഫീസുകളും നേരാംവണ്ണം പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ചില ഓഫീസുകളില്‍നിന്നുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ വ്യാപകമായ പ്രചാരണം ലഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റ പണികള്‍ക്കായി ഒരു ഫണ്ട് മാറ്റിവയ്‌ക്കണം. വില്ലേജ് ഓഫീസുകളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള റാംപുകള്‍ എത്രയും പെട്ടന്ന്് കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങള്‍ വില്ലേജ് ഓഫീസര്‍മാരുടെ മേഖലാതല യോഗത്തില്‍ ഉയര്‍ന്ന് വന്നു. വില്ലേജ് ഓഫീസര്‍മാരുടെ തലത്തില്‍ മൂന്നാമത്തെ മേഖലാതല യോഗമാണ് കോഴിക്കോട് നടന്നത്. തുടര്‍ന്ന് മന്ത്രി മറുപടി പറഞ്ഞു. ലാന്‍ഡ് റവന്യു കമീഷണര്‍ എ.ടി. ജയിംസ്, കോഴിക്കോട് എഡിഎം ടി. ജനില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















