ന്യൂദല്‍ഹി: വ്യക്തിപരമായി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി ടാറ്റ സണ്‍സ് ഇടക്കാല ചെയര്‍മാന്‍ രത്തന്‍ ടാറ്റ. നിക്കും ടാറ്റാ ഗ്രൂപ്പിനും എതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത് വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ടാറ്റ കെമിക്കല്‍സിന്റെ ഓഹരി ഉടമകളുടെ യോഗത്തിലാണ് രത്തന്‍ ടാറ്റയുടെ പ്രതികരണം.
മാധ്യമങ്ങള്‍ വലിയ ആക്രമണമാണ് ടാറ്റാ ഗ്രൂപ്പിനുനേരെ നടത്തിയത്. പലതും ശരിയല്ലാത്ത കാര്യങ്ങളാണ്. അവ വേദനപ്പിച്ചുവെന്നും രത്തന്‍ ടാറ്റ പറഞ്ഞു.എന്തുതന്നെ സംഭവിച്ചാലും എത്രതന്നെ വേദനാജനകമായാലും സത്യം പുറത്തുവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധിഘട്ടത്തിലും ഒപ്പം നിന്ന ഓഹരി ഉടമകള്‍ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയ ശേഷമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് രത്തന്‍ ടാറ്റയുടെ പ്രതികരണം.ടാറ്റ സണ്‍സ് തലപ്പത്തുനിന്ന് പുറത്താക്കപ്പെട്ടതിന്റെ പേരില്‍ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി കമ്പനിക്കെതിരേ ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.
















