വടക്കാഞ്ചേരി: പാര്‍ളിക്കാട് തച്ചനത്ത്കാവ് നൈമിഷാരണ്യത്തില്‍ 15ാമത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷ സത്രത്തിന് തിരിതെളിഞ്ഞു. ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനം വെങ്ങിണിശ്ശേരി നാരായണശ്രമ തപോവനവും സംയുക്തമായിട്ടാണ് സത്രം നടത്തുന്നത്.
കോട്ടയം വാഴൂര്‍ തീര്‍ത്ഥപാദശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥ ഉദ്ഘാടനം ചെയ്തു. നവോദത്ഥാന പ്രതിഷ്ഠാന്‍ അഖിലേന്ത്യ അധ്യക്ഷന്‍ സ്വാമി ഭൂമാനന്ദ തീര്‍ത്ഥ അധ്യക്ഷത വഹിച്ചു.സ്വാമി ഭൂമാനന്ദ തീര്‍ത്ഥയുടെ മുക്തിപദം അണക്കുന്ന തൃഷ്ണോക്തികള് എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദ നഗരസഭ വൈസ് ചെയര്മാന് എം.ആര്.അനൂപ് കിഷോറിന് ആദ്യകോപ്പി നല്കി. തെക്കേമഠം മൂപ്പില്‍ സ്വാമിയാര്, വൈദ്യലിംഗ ശര്‍മ്മ, സാധു പത്മനാഭന്, പ്രൊഫ മാധവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പാര്‍ളിക്കാട് വെളളത്തിരുത്തി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് ഭാഗവത ഗ്രന്ഥം, ശ്രീകൃഷ്ണ പ്രതിമ, ധര്‍മ്മ ധ്വജം എന്നിവ നൈമഷാരണ്യത്തിലേക്ക് എഴുന്നെളളിച്ചു. തുടര്‍ന്ന് ധ്വജാരോഹണം, സന്യാസിവര്യന്മാരെ പുര്ണ്ണകുഭം നല്കി സത്രശാലയിലേക്ക് ആനയിച്ചു. അടുത്തമാസം ഒന്നിന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: