ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. വിമത എംഎല്‍എ മാര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത കേസിലാണ് സിബിഐ നടപടി.
അവിശ്വാസ വോട്ടെടുപ്പില്‍ തന്നെ പിന്തുണയ്‌ക്കാന്‍ കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ക്ക് റാവത്ത് പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.
ഈ മാസം 26ന് സിബിഐ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന് മുന്‍പും ഇതേ കേസില്‍ സിബിഐ ഹരീഷ് റാവത്തിനെ ചോദ്യം ചെയ്തിട്ടുണ്ട്. പണം കൊടുത്ത് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വെട്ടിലായത്.
















