ന്യൂദല്‍ഹി: പാസ്‌പോര്‍ട്ട് സംബന്ധിച്ച മാനദ്ഡങ്ങളില്‍ കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതു പ്രകാരം 89 ജനുവരി 26നു മുന്‍പ് ജനിച്ചവര്‍ക്ക് ഇനി ജനന സര്‍ട്ടിഫിക്കറ്റ് വേണ്ട. പകരം ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ, ഡ്രൈവിങ്ങ് ലൈസന്‍സോ മതി.
ജീവിത പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട. മാതാപിതാക്കളില്‍ ഒരാളുടെ പേരായാലും മതി. വിവാഹമോചിതര്‍ പങ്കാളിയുടെ പേര് ചേര്‍ക്കേണ്ട. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ മതി. ഹിന്ദു സന്യാസിമാര്‍ക്ക് മാതാപിതാക്കളുടെ പേരു വേണ്ട, പകരം ഗുരുവിന്റെ പേരു മതി.
















