ന്യൂദല്‍ഹി: മുന്‍പ് രണ്ടു തവണ താന്‍ രാജിക്കൊരുങ്ങിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തടഞ്ഞതിനാലാണ് അന്ന് രാജിവക്കാതിരുന്നതെന്ന് ദല്‍ഹി മുന്‍ ലഫ്.ഗവര്‍ണ്ണര്‍ നജീബ് ജങ്ങ്.
രണ്ടു ദിവസം മുന്‍പ് വീണ്ടും രാജിക്കനുമതി തേടി. അവസാനം മോദിയുടെ അനുമതി കിട്ടിയ ശേഷമായിരുന്നു രാജി. അദ്ദേഹം പറഞ്ഞു. ജങ്ങിന്റെ രാജിക്കുപിന്നില്‍ കേന്ദ്രമാണെന്ന വാര്‍ത്ത ഇതോടെ കളവാണെന്ന് വ്യക്തമായി.
2014ല്‍ മോദി സ്ഥാനമേറ്റപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കണ്ട് കോണ്‍ഗ്രസ് നിയമിച്ചയാളെന്ന നിലയ്‌ക്ക് രാജി സന്നദ്ധത അറിയിച്ചു. രാജിവയ്‌ക്കരുത്, തുടരൂയെന്നാണ് അദ്ദേഹം പറഞ്ഞത്. മൂന്നു വര്‍ഷം തികഞ്ഞ സമയത്ത് ഈ ജൂലൈയിലും രാജിക്ക് അനുമതി തേടി. അന്നും തുടരാനാണ് എന്നോട് പറഞ്ഞത്.
രണ്ടു ദിവസം മുന്‍പ് വീണ്ടും മോദിയെ വിളിച്ചു. രാജിവക്കാനുള്ള ആഗ്രഹം അറിയിച്ചു. ഒടുവില്‍ മോദി അനുമതി നല്‍കി. മണിക്കൂറുകള്‍ക്കുള്ളില്‍ രാജി നല്‍കുകയും ചെയ്തു. ജങ്ങ് പറഞ്ഞു. നന്നലെ രാവിലെ ജങ്ങ് മോദിയെ സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയില്‍ രാജിക്കുള്ള കാരണം മോദിയെ അറിയിച്ചിട്ടുണ്ട്.
















