മുളങ്കന്നത്തകാവ്: ഓട്ടോ ഡ്രൈവറായ ദളിത് യുവാവിന് പോലിസിന്റെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തെത്തുടര്‍ന്ന് ഇരു ചെവികള്‍ക്കും തകരാറും മൂത്രതടസവും അനുഭവപ്പെട്ട യുവാവിനെ ത്യശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാട്ടിക പുത്തന്‍തോട് ചിറ്റേഴത്ത് ദശരഥന് മകന് വടക്കുംനാഥന് (24) ആണ് പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റ് ചികിത്സയിലുള്ളത്. വലപ്പാട് സേറ്റഷനിലെ പോലീസുകാരനാണ് ഇയാളെ സേറ്റഷനില്‍ വെച്ച് മര്‍ദ്ദിച്ചത്. ഓട്ടോ സ്റ്റാന്റില്‍ വെച്ച് സ്കൂട്ടര്‍ യാത്രക്കാരിയെ കളിയാക്കിയതിന്റെ അടിസ്ഥാനത്തില്‍ നാല് ഓട്ടോ െ്രെഡവര്‍മാരെ പോലിസ് ഓട്ടോ സഹിതം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
രാവിലെ പതിനൊന്നിന് സേറ്റഷനില്‍ എത്തിച്ച ഇവരെ രാത്രി ഏഴിയോടെയാണ് വിട്ടയച്ചത്. എസ്ഐ പറഞ്ഞുവിട്ട വടക്കുംനാഥിനോട് ഒരുകാര്യം ചോദിക്കുന്നുണ്ടന്ന് പറഞ്ഞ് ഷൈന്‍ എന്ന പോലിസുകാരന് അടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ട്പോവുകയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പോലിസകാരനെക്കുറിച്ച് വടുക്കുനാഥന് നാട്ടില്‍ അപവാദം പറഞ്ഞുവെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. യുവാവിന്റെ ഇരുചെവികളും പൊത്തി ഇരുകൈകൊണ്ട് ആഞ്ഞേടിക്കുകയും വയറ്റില്‍ മുട്ടുകാല്‍കൊണ്ട് ഇടിക്കുകയും മുഷടി ചുരുട്ടി മുഖത്തും നെഞ്ചിലും വയറ്റിലും ഇടിക്കുകയുമായിരുന്നു. നിലവിളികേട്ട് ജാമ്യത്തിലിറക്കാന്‍ എത്തിയവര്‍ ഓടിയെത്തിയപ്പോഴാണ് പോലിസുകാരന് മര്‍ദ്ദനം നിര്‍ത്തിയത്. അവശനായ യുവാവിനെ പിന്നീട് ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവസമയത്ത് സിസിടിവി ഇല്ലാത്ത മുറിയില്‍ വെച്ചാണ് പോലിസുകാരന് മര്‍ദ്ദനമുറ നടത്തിയത്. പരിശോധനയില്‍ യുവാവിന്റെ ചെവിക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഡോകടര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: