കാസര്‍കോട്: മഞ്ചേശ്വരം താലൂക്കിലെ ബ്ലോക്ക് നമ്പര്‍ ആറ് ഉപ്പള വില്ലേജിന്റെ റീസര്‍വ്വെ പൂര്‍ത്തിയായ റിക്കാര്‍ഡുകള്‍ 22 മുതല്‍ ജനുവരി 21 വരെ ഉപ്പള വില്ലേജ് ഓഫീസില്‍ ഭൂ ഉടമസ്ഥരുടെ പരിശോധനയ്ക്കായി വെച്ചിട്ടുണ്ട്. ഭൂഉടമസ്ഥര്‍ കൈവശഭൂമിയുടെ അവകാശ രേഖകളുമായി ഉപ്പള വില്ലേജ് ഓഫീസില്‍ ഹാജരായി റിക്കാര്‍ഡുകള്‍ പരിശോധിക്കാവുന്നതും പരാതികള്‍ ഉണ്ടെങ്കില്‍ ഫോറം നമ്പര്‍ 160 ല്‍ അപേക്ഷ സമര്‍പ്പിക്കാം. ഈ അവസരം പ്രസ്തുത വില്ലേജിലെ മുഴുവന്‍ ഭൂവുടമസ്ഥരും പ്രയോജനപ്പെടുത്തണമെന്ന് കാസര്‍കോട് റീസര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: