കോട്ടയം: സംഘപരിവാര്‍ നേതൃത്വത്തില്‍ നടന്ന കളക്ടറേറ്റ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് ജില്ലയിലുടനനീളം പന്തംകൊളുത്തി പ്രകടനം നടന്നു.
മേവെള്ളൂര്‍: കളക്ടറേറ്റ് മാര്‍ച്ചിന് നേരെയൂള്ള പോലീസ് അതിക്രമത്തില്‍ വെള്ളൂര്‍ ബിജെപി ഓഫീസില്‍ കൂടിയ യോഗത്തില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പി എ ഉണ്ണികൃഷ്ണന്‍ അപലപിച്ചു.
യോഗത്തില്‍ മണ്ഡലം കമ്മറ്റിയഗം ടി കെ സുനില്‍ കുമാര്‍, ചന്ദ്രന്‍ കെ മാന്നാര്‍, തൂടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ടൗണ്‍ ചുറ്റി പ്രകടനവും നടന്നു.















