മലപ്പുറം: സിപിഎമ്മിന്റെ ഒത്താശയോടെ ഹിന്ദുക്കളെ വേട്ടയാടുന്ന പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു പറഞ്ഞു. ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മലപ്പുറം ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അര്‍ഹമായ നീതി മാത്രമാണ് ഹിന്ദു സമൂഹം ആവശ്യപ്പെടുന്നത്. എന്നാല്‍ അര്‍ഹമായത് നിഷേധിക്കുകയും പകരം കള്ളക്കേസില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് പിണറായി വിജയന്റെ പോലീസ് സ്വീകരിക്കുന്നത്. മുസ്ലീം തീവ്രവാദ സംഘടനകളുടെ വക്താക്കളായി പോലീസ് മാറിയാല്‍ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും അപ്പോള്‍ പോലീസിന് നിയന്ത്രിക്കാന്‍ സാധിക്കാതെ വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. സമാധാനപ്രിയരായ ഹിന്ദുക്കള്‍ ഒരിക്കലും ആ സാഹചര്യത്തിലേക്ക് നാടിനെ കൊണ്ടെത്തിക്കില്ല. പക്ഷേ ഹിന്ദുവിന്റെ സഹിഷ്ണുതയെ കഴിവുകേടായി കാണാന്‍ പോലീസ് ശ്രമിക്കരുത്. കൊടിഞ്ഞി ഫൈസല്‍ എന്ന അനില്‍കുമാറിന്റെ കൊലപാതകത്തില്‍ കൃത്യമായ അന്വേഷണം നടത്തണം. അന്വേഷണ ചുമതല മലപ്പുറം ഡിവൈഎസ്പിക്കാണ് അല്ലാതെ സിപിഎമ്മിനോ മുസ്ലീം സംഘടനകള്‍ക്കോ അല്ല. സിപിഎമ്മിന്റെ വക്താവായി ഡിവൈഎസ്പി പ്രവര്‍ത്തിക്കുന്നത് ശരിയല്ല. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന് ആ രീതി ഭൂഷണമല്ല.
കേരളത്തില്‍ നടന്ന മറ്റ് കൊലപാതകങ്ങള്ക്കൊന്നുമില്ലാത്തൊരു മാനം കൊടിഞ്ഞി സംഭവത്തിനുണ്ടായത് സിപിഎം ഇടപെടലുകൊണ്ടാണ്. ജനങ്ങളെ തമ്മില്‍ തല്ലിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ശ്രമം പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: