കോട്ടയം: നാട്ടകം പോളിടെക്‌നിക് കോളേജില്‍ റാഗിംങിന്റെ പേരില്‍ പട്ടികജാതി വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതരാവസ്ഥയില്‍ ആക്കിയവര്‍ക്കെതിരെ അക്രോസിറ്റി ആക്ട് പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സാംബവമഹാസഭ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ.സഹദേവന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി.രാജേഷ്, വൈസ് പ്രസിഡന്റുമാരായ സോമന്‍ പാമ്പായിക്കോട്, കെ.രാഘവന്‍, ജോ.സെക്രട്ടറി ടി.സി.ലക്ഷ്മണന്‍, ട്രഷറര്‍ തമ്പി പ്ലാംകടവില്‍ എന്നിവര്‍ പ്രസംഗിച്ചു.















