കോട്ടയം: പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയിലെത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആശുപത്രിലെ ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന് ആക്ഷേപം. പരിക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കുന്നതിന് പകരം ചില ജീവനക്കാര്‍ രാഷ്‌ട്രീയച്ചുവയുള്ള പരാമര്‍ശം നടത്തിയത് ഒച്ചപ്പാടിന് ഇടയാക്കി. പോലീസിന്റെ ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ ശ്വാസതടസ്സം നേരിട്ട ശ്രീജിത്തിന് വിദഗ്ധ ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ബിജെപിക്കാര്‍ക്ക് ചോരത്തിളപ്പാണെന്നും പോലീസിന്റെ കയ്യില്‍നിന്നും കിട്ടിയത് പോരായെന്നും പരസ്യമായും ചിലജീവനക്കാര്‍ പ്രതികരിച്ചത്. ഇത് കേട്ടുകൊണ്ടുനിന്ന വനിതാപ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയതാണ് ഒച്ചപ്പാടിന് ഇടയാക്കിയത്. മുതിര്‍ന്ന നേതാക്കന്മാരെത്തി ബിജെപി പ്രവര്‍ത്തകരെത്തി സമാധാനിപ്പിക്കുകയായിരുന്നു. അപകടംപറ്റി ചികിത്സതേടിയെത്തുമ്പോഴും രാഷ്‌ട്രീയച്ചുവയോടെ രാഷ്‌ട്രീയം നോക്കിയുള്ള പരാമര്‍ശം ഇവിടെ പതിവാണെന്നും ആക്ഷേപമുണ്ട്.















