ചാലക്കുടി: ചാലക്കുടിയുടെ നിരത്തില്‍ ഒരു കുരുന്ന് ജീവന് കൂടി പൊലിഞ്ഞു.നവംമ്പര്‍ 21 ന് ഏഴ് വയസുകാരന് ആത്തിഫ്.,ഡിസംബര്‍ 21ന് പതിനാലുകാരന് ധനുഷ് കൃഷ്ണ .അമിത വേഗതയടേയും ,അശ്രദ്ധയുടേയും ഇരകളാണിരുവരും.ചാലക്കുടി മുന്‍സിപ്പല്‍ ജംഗ്ഷനില്‍ വെച്ച് സ്ക്കൂളിലേക്ക് പിതാവിന്റെ കൂടെ മോട്ടോര്‍ ബൈക്കില്‍ പോവുകയായിരുന്ന ഏഴു വയസുകാരന് ആത്തിഫ് മരിച്ചത് കഴിഞ്ഞ മാസം 21നായിരുന്നു. സിഗ്നല്‍ തെറ്റി അമിത വേഗതയില്‍ വന്ന ടാറ്റ സുമോ ജീപ്പ് മോട്ടോര്‍ ബൈക്കില്‍ ഇടിച്ചാണ് അപകടം.ഒരു മാസം തികഞ്ഞ അന്നു തന്നെ ടൗണിലെ പ്രധാന ജംഗ്ഷനായ സൗത്തില്‍ വീണ്ടും ഒരു വിദ്യാര്‍ത്ഥിയുടെ മരണം ഏവരേയും ദു.ഖത്തിലാഴ്ത്തി.എതിര് ദിശയില്‍ നിന്നോ മറ്റു റോഡുകളില്‍ നിന്നോ വാഹനങ്ങള്‍ വരുന്നത് ശ്രദ്ധിക്കാതെയാണ് ബസുകളുടെ വരവ് .ഇതാണ് അപകടങ്ങള്‍ക്ക് കാരണം.നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള സ്ഥലമാണിത്.
വശങ്ങളിലെ വാഹനങ്ങളുടെ പാര്‍ക്കിങ്ങും വലിയ പ്രശ്നമാണ്.അഷ്ടമിച്ചിറ അണ്ണനല്ലൂര്‍ വിജയഗിരി പബ്ലക് സ്ക്കൂളില്‍ കലാപരിപാടികള്‍ നടക്കുന്നതിനാല്‍ വാനില്‍ കുട്ടികള്‍ കുറവായിരുന്നു.സാധാരണ നിറയെ കുട്ടികള്‍ ഉണ്ടാക്കുമായിരുന്ന വാനില്‍ ആകെ പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
നഗരത്തില്‍ അപകടങ്ങള്‍ പെരുകുന്നതില്‍ പ്രതിക്ഷേധം ശക്തമാകുന്നു.നഗരസഭ ട്രാഫിക് പരിഷ്ക്കാരങ്ങളിലെ അപാകത അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.സൗത്ത് ജംഗ്ഷനില്‍ തിയറ്ററിന് മുന്‍വശം കെ.എസ്.ആര്.ടി.സി.റോഡില്‍ അടിയന്തിരമായി ഹബ്ബുകള്‍ സ്ഥാപിക്കണമെന്ന് യൂവമോര്‍ച്ച മണ്ഡലം കമ്മിറ്റിയാവശ്യപ്പെട്ടു.പുതിയ ട്രാഫിക് പരിഷ്ക്കാരം നടപ്പാക്കിയെങ്കിലും ട്രാഫിക് നിയമങ്ങള്‍ കൃത്യമായി നടപ്പാക്കാനോ,കാല് നടയാത്രക്കാര്‍ക്ക് തിരക്കിട്ട ജംഗ്ഷനുകളില്‍ റോഡ് മുറിച്ച് കടക്കുന്നതിന് സീബ്രലൈനുകളോ ഒന്നും തന്നെയില്ല,പരിഷ്ക്കാരം വലിയ ഉദ്ഘാടനമായി നടത്തിയിട്ട് മാസങ്ങളായിട്ടും പൂര്‍ണ്ണമായി നഗരസഭ ഭരണാധികാരികള്‍ക്ക് പരിഷ്ക്കാരം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.ഇതാണ് അപകടങ്ങള്‍ക്കും മറ്റും പ്രധാന കാരണം.
പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നന ഭാഗത്ത് ഹബ്ബുകളുംസുചക ബോര്‍ഡുകളും ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: