ചാലക്കുടി:അമിത വേഗതയില്‍ വന്ന കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസ് സ്ക്കൂള് വിദ്യാര്‍ത്ഥികളെ കയറ്റിയ വാനിലിടിച്ച് ഒരു വിദ്യാര്‍ത്ഥി മരിച്ചു.പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റു.ചേന്നത്തുനാട് കുളങ്ങര വീട്ടില്‍ കൃഷ്ണകുമാറിന്റെ മകനും അണ്ണനല്ലൂര്‍ വിജയഗിരി പബ്ലിക് സ്ക്കൂള് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ധനുഷ് കൃഷ്ണ(14)യാണ് മരിച്ചത്.വാന്‍ ഡ്രൈവര്‍ എലിഞ്ഞിപ്ര വടക്കുംമ്പാടന്‍ പോളി (51),വാനിലെ ക്ലീനര്‍ കൂടപ്പുഴ ചിറ്റലപ്പിളളി ബിജുവിന്റെ ഭാര്യ സിനി(35), വിദ്യാര്‍ത്ഥികളായ എലിഞ്ഞിപ്ര വടാശ്ശേരി എല്‍സ ജോജോ(17),ചാലക്കുടി കുടീരിക്കല് ആദം മാത്യു(6),സഹോദരി നിര്മ്മലമേരി (6),ചൗക്ക വടക്കേല്‍ ഡെല്ല സജി(19),കൂടപ്പുഴ കളത്തിപറമ്പില്‍ ആന്‍ഡ്രിയ നെല്‍സണ്‍(11),ചാലക്കുടി കൂടപ്പുഴ കണ്ണംമ്പുഴ ആല്വിന് സേവ്യാര്‍(14),ചാലക്കുടി സ്വദേശി ഷാജന്(14),കൂടപ്പുഴ കളിയത്തുപറമ്പില് ആന്റു നെല്സന്(5),ചൗക്ക ഉദനിപറമ്പില് ജോമോള്‍ ജോയ്(10),പൊയ്യ നെടുംപറമ്പന് ജൂഡ് വീന(12),ചൗക്ക ഉദനിപറമ്പന് ജോയല്‍ ജോയ്(14)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാവിലെ എട്ട് മണിയോടെ ചാലക്കുടി സൗത്ത് ജംഗ്ഷനിലായിരുന്നുഅപകടം.അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ വാനില്‍ നിന്ന് ധനുഷ് പുറത്തേക്ക് വീണത്താണ് മരണത്തിനിടയാക്കിയത്.വാനില്‍ നിന്ന് പുറത്തേക്ക് വീണ ധനുഷിന്റെ ദേഹത്തേക്ക് വാന്‍ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ധനുഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മറ്റുള്ളവരുടെ ആരുടേയും പരിക്ക് ഗുരുതരമല്ല.രണ്ട് പേരൊഴിക്കെ ബാക്കിയുള്ളവര്‍ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.ഇരിഞ്ഞാലക്കുടയില്‍ നിന്ന് ചേര്‍ത്തലയിലേക്ക് പോവുകയായിരുന്ന ലോ ഫ്ളോര്‍ ബസ് അമിത വേഗതയില്‍ തെക്ക് ഭാഗത്ത് വന്നിരുന്ന വാനിന്റെ നടുവിലായി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാത്തതില്‍ നിയന്ത്രണം വിട്ട വാന്‍ മറിഞ്ഞ് വാനില്‍ നിന്ന് പുറത്തേക്ക് വീണ ധനുഷ് കൃഷ്ണയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.പോലീസും,ഫയര്‍ഫോഴ്സും,നാട്ടുകാരും,ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ധനേഷ്കൃഷ്ണയുടെ മൃതദ്ദേഹം വീട്ടു വളപ്പില്‍ സംസ്ക്കരിച്ചു.അമ്മ.റാണി(അദ്ധ്യാപിക),സഹോദരന്.മനേഷ് കൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: