തൃശൂര്‍: ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യോല്പാദനം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് നല്‍കുമെന്ന് നിയമസഭ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന് സമിതി ചെയര്മാന് മുരളി പെരുനെല്ലി എം എല്‍ എ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷമാണ് അറിയിച്ചത്. അശാസ്ത്രീയമായി മത്സ്യബന്ധനം നടത്തുന്നതിനെതിരെ കര്‍ശന നടപടി വേണം.
2016ലെ ആക്ട് ഗൗരവമായെടുത്ത് ഫിഷറീസ് മാനേജ്മെന്റ് അഡ്വൈസറി കമ്മിറ്റി രൂപീകരിക്കണം. വിഷരഹിതമായ മത്സ്യം ഉല്പാദിപ്പിക്കാന് അടുക്കളക്കുള പദ്ധതി പ്രോത്സാഹിപ്പിക്കണം. സംയോജിത മത്സ്യകൃഷി കാര്യക്ഷമമാക്കണം തുടങ്ങിയ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.യോഗത്തില്‍ സമിതി അംഗങ്ങളായ ജി.എസ്.ജയലാല്‍ എം എല്‍ എ , എന്‍.ഷംസുദ്ദീന് എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് അഴീക്കോട് ഹാച്ചറി, പൊയ്യ ഫാം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: