കോട്ടയം: കോട്ടയം ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹിന്ദുവിചാരസത്രം ആരംഭിച്ചു. തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. എം.പി.ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
എസ്എന്‍ഡിപി യോഗം കോട്ടയം യൂണിയന്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കല ശിവഗിരി മഠത്തിലെ സ്വാമി സച്ചിതാനന്ദ പ്രഭാഷണം നടത്തി.
പരിഷത്ത് ചെയര്‍മാന്‍ എം.എസ്.പത്മനാഭന്‍, എ.എസ്.മണി, പി.ദാസപ്പന്‍ നായര്‍, ടി.സി.ഗണേഷ്, ജയകുമാര്‍ തിരുനക്കര, ജി.മോഹനചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















