തൃശൂര്‍: ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരസൈനികന് കണ്ണൂര്‍-മട്ടന്നൂര്‍ സ്വദേശി രതീഷിന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചപ്പോള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് അന്തരിച്ച സൈനികനോടുള്ള തികഞ്ഞ അനാദരവാണെന്ന് പൂര്വികസൈനിക സേവാപരിഷത്ത്.
സൈനികര്‍ക്ക് അനുവദിച്ചു നല്‍കിയിട്ടുള്ള ആനുകൂല്യങ്ങള്‍ ഏതൊക്കെ തരത്തില്‍ നിഷേധിക്കാം എന്നതായി മാറി സര്‍ക്കാറിന്റെ നയം.
ഇതെല്ലാം സൈനികരുടെ മനോബലത്തിന് ക്ഷതമേല്‍പ്പിക്കുന്ന പ്രവണതകളാണ്. സൈന്യത്തിന്റെ മനോബലം കെടുത്തുന്നത് ശത്രുവിന് ചൂട്ടുപിടിക്കുന്നതിന് തുല്യമാണ്.
അതിനാല്‍ സര്‍ക്കാരിന്റെ സൈനികരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് പൂര്‍വ്വസൈനിക സേവാപരിഷത്ത് ജില്ലാകമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: