പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ നിത്യപൂജ, രക്തപുഷ്പാഞ്ജലി, ഭഗവതി സേവ തുടങ്ങിയ വഴിപാടുകളുടെ നിരക്ക് ക്രമാതീതമായി വര്‍ദ്ധിപ്പിച്ച ദേവസ്വം ബോര്‍ഡിന്റെ നടപടി പിന്‍വലിക്കണമെന്ന് കോട്ടമല മലമാടസ്വാമി ക്ഷേത്ര സംരക്ഷണസമിതി ആവശ്യപ്പെട്ടു.
നിത്യപൂജയുടെ നിരക്ക് 1300 ല്‍ നിന്ന് 4000 രൂപയായി വര്‍ദ്ധിപ്പിച്ചു. ക്ഷേത്രത്തിലെത്തുന്ന സാധാരണ ഭക്തര്‍ക്ക് വഴിപാടു നിരക്ക് വര്‍ദ്ധിപ്പിച്ചത് ബുദ്ധിമുട്ടുണ്ടാക്കുന്നു. വഴിപാട് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് വികസന കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. ഇതില്‍ പ്രതിഷേധിച്ച് ഭക്തജനങ്ങളെ ഉള്‍പ്പെടുത്തി പ്രതിഷേധ കൂട്ടായ്മയ്ക്ക് രൂപം നല്കാന് യോഗം തീരുമാനിച്ചു.
പ്രസിഡന്റ് അഡ്വ.അഖിലേഷ് എസ്.കാര്യാട്ട് അദ്ധ്യക്ഷതവഹിച്ചു. കെ.പി.ഹരിദാസ്, ഡി.അശ്വിനികുമാര്‍, അജയഘോഷ്, തമ്പി എസ് പള്ളിക്കല്‍, സാജന് കെ.നായര്‍, നന്ദകുമാര്‍ ശ്രീജിത്ത്, ഭാസ്ക്കരന്‍, വിജു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: