പത്തനംതിട്ട: മാവേലി സ്റ്റോറുകളിലെ മരുന്ന് ക്ഷാമം നിര്‍ധനരും സാധാരണക്കാരുമായ രോഗികളെ വലയ്ക്കുന്നു. ജീവിത ശൈലി രോഗമുള്ളവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍പോലും മാവേലി മെഡിക്കല്‍സ്റ്റോറുകളില്‍ ഇപ്പോള്‍ ലഭ്യമല്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മാവേലി മെഡിക്കല്സ്റ്റോറുകളിലേക്ക് ആവശ്യാനുസരണം മരുന്നുകളെത്തിക്കാന്‍ അധികൃതര്തയാറാകുന്നില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജില്ലയില്‍ അഞ്ച് മാവേലി മെഡിക്കല്‍ സ്റ്റോറുകളാണുള്ളത്. പത്തനംതിട്ട,കോന്നി, കോഴഞ്ചേരി, അടൂര്‍, തിരുവല്ല. താലൂക്ക് കേന്ദ്രങ്ങളിലാണ് മാവേലിമെഡിക്കല് സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത്.അലോപ്പതി മരുന്നുകളുടെ വില ഇരട്ടിയിലധികം കഴിഞ്ഞിടെ വര്‍ധിപ്പിച്ച സാഹചര്യത്തില്ഏറെപ്പേരുടെയും ആശ്രയമായിരുന്നു മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍. ‘ഇന്‍സുലിന്‍’പോലെയുള്ള ജീവന് രക്ഷാമരുന്നുകള്‍ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ക്ക് ഇത് ഏറെആശ്വാസവുമായിരുന്നു. സഹകരണ സ്ഥാപനങ്ങളുടെ ഉത്തരവാദിതത്തിലുള്ള ‘നീതി മെഡിക്കല്‍’സ്റ്റോറുകളിലുള്ള വിലയേക്കാള്‍ കുറവാണ് മാവേലി മെഡിക്കല്‍ സ്റ്റോറുകളിലെമരുന്നുകള്ക്ക്. മുന്‍ കാലങ്ങളില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട മരുന്നുകളും മാവേലി മെഡിക്കല്‍
സ്റ്റോറില്‍ ലഭ്യമായിരുന്നു.എന്നാല്‍ അപ്രതീക്ഷിതമായി മാവേലി മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുകള്‍ക്കുണ്ടായ ക്ഷാമം രോഗികള്‍ക്കു കനത്ത തിരിച്ചടിയായി. നീതി മെഡിക്കല്‍ സ്റ്റോറുകള്‍’ മരുന്നുകള്‍ക്ക് വ്യത്യസ്തമായ വിലക്കി ഴിവാണ് രോഗികള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായി പരമാവധി വിലകുറച്ചാണ് മാവേലിമെഡിക്കല് സ്റ്റോറില്‍നിന്നും ലഭിച്ചിരുന്നത്. മരുന്നുകള്‍ക്കുണ്ടായ വിലക്കയറ്റംമൂലം സ്വകാര്യമേഖലയിലെ മരുന്നുവ്യാപാരികള്‍ നടത്തിയ ഗുഢനീക്ക ങ്ങളുടെ പരിണിതഫലമാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാവേലി മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുകള്‍ ലഭിക്കാതിരിക്കുന്നതെന്നെ ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന കാലയളവില്‍ കുറച്ചുനാളത്തേക്ക് മരുന്നുകള്‍ക്ക് ക്ഷാമംഉണ്ടാകാറുണ്ടെന്നും ഇത് വളരെ പെട്ടെന്ന് മാറുമെന്നുമാണ് മാവേലി മെഡിക്കല്‍ സ്റ്റോറുമായിബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനിയുംമൂന്നുമാസം കൂടി കാത്തിരിക്കണം. ഈ സ്ഥിതി തുടര്‍ന്നാല്‍ മാര്‍ച്ച് അവസാനിക്കുന്നതു വരെ മരുന്ന് ക്ഷാമം തുടരുമെന്നാണ് ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: