ഇരിട്ടി: മുണ്ടയാംപറമ്പ് തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രത്തില്‍ മണ്ഡലകാല മഹോത്സവത്തിന്റെ ഭാഗമായി കല്യാണി സ്കൂള്‍ ഓഫ് കര്‍ണ്ണാട്ടിക് മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ ഗാനമഞ്ജരിയും കലോത്സവ പ്രതിഭകളായ മാനസി സുരേഷ്, മേഘനാ സുരേഷ് എന്നിവരുടെ ക്ലാസിക്കല്‍ നൃത്ത പരിപാടിയും തിരുവാതിരക്കളിയും ഇന്ന് വൈകുന്നേരം 6 മണിമുതല്‍ നടക്കും. മണ്ഡല മാസത്തില്‍ ക്ഷേത്രത്തില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയുടെ അവസാനത്തെ വെള്ളിയാഴ്ചയായ 23ന് പ്രശസ്ത ആദ്ധ്യാത്മിക പ്രഭാഷകന്‍ മോഹനന് മാനന്തേരിയുടെ പ്രഭാഷണവും ക്ഷേത്രത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: