കണ്ണൂര്‍: ജില്ലാ വ്യവസായകേന്ദ്രം, കൈത്തറി & ടെക്സ്റ്റയില്‍ വകുപ്പ്, ഹാന്റ്ലൂം ഡവലപ്മെന്റ്കമ്മറ്റി എന്നിവ സംയുക്തമായി നടത്തുന്ന ക്രിസ്തുമസ്പുതുവസ്തര കൈത്തറി വിപണനമേളയ്ക്ക് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ തുടക്കമായി. ഡിസംബര്‍ 31 വരെ വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ചടജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ആദ്യവില്‍പ്പന നിര്‍വഹിച്ചു.
ജില്ലയിലെ 26 സംഘങ്ങള്‍ക്ക് പുറമെ മറ്റ് ജില്ലകളില്‍ നിന്നായി 13 സംഘങ്ങളും ഹാന്‍വീവും മേളയില്‍ പങ്കെടുക്കുന്നുണ്ട്. തുണിത്തരങ്ങള്‍ക്ക് 20 ശതമാനം റിബേറ്റും ആയിരം രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ രാത്രി 8 വരെ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: