മയ്യില്‍: എന്‍എസ്എസ് കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായി ചേലേരി മേഖലാ സമ്മേളനം ചേലേരി യു.പി സ്കൂളില്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം വി.രാഘവന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജീവിതശൈലീ രോഗങ്ങളും അവയുടെ നിയന്ത്രണത്തെപ്പറ്റിയും സി.ഭാസ്കരന് മാസ്റ്ററും സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് അഡ്വ.എം.എം.ഷജിത്ത് എന്നിവര്‍ ക്ലാസ്സെടുത്തു. കെ.ടി.പത്മനാഭന് മയ്യില്‍, സി.കെ.ജനാര്ദ്ദനന് നമ്പ്യാര്‍, കെ.വി.കരുണാകരന് നമ്പ്യാര്‍, സി.സാവിത്രി ടീച്ചര്‍, ടി.ജനാര്ദ്ദനന് നമ്പ്യാര്‍, തളിപ്പറമ്പ് താലൂക്ക് യൂനിയന്‍ സെക്രട്ടറി വി.ആര്.പ്രേമരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: