കരിവെള്ളൂര്‍: കരിവെളളൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ ജനുവരി 7 മുതല്‍ 12 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി സ്വര്‍ണ്ണമെഡലിനു വേണ്ടിയുള്ള ഉത്തരമേഖല ചിത്രരചനാ മത്സരവും ചിത്രകാരസംഗമവും നടക്കും. പെരുങ്കളിയാട്ട കലാസാംസ്കാരിക കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള പരിപാടി ജനുവരി 7 ന് രാവിലെ 9 മണിക്ക് എ.വി.സ്മാരക ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ മൈതാനത്ത് നടക്കും, ചിത്രരചനാ മത്സരത്തില്‍ (ജലഛായം) യുപി, ഹൈസ്ക്കൂള്, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ചിത്രകാര സംഗമത്തില്‍ കേരളത്തിലെ പ്രമുഖരായ ചിത്രകാരന്മാര് പങ്കെടുക്കും. പ്രശസ്ത ചിത്രകാരന് പിഎസ് പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9846035584, 9447491058.
പ്രതികരിക്കാൻ ഇവിടെ എഴുതുക: