പയ്യാവൂര്‍: ഇന്ന് കൃഷിയിടങ്ങളെല്ലാം തരിശായി നില്ക്കുമ്പോള് തങ്ങളുടെ മുറ്റത്തെ എങ്ങനെ മികവുറ്റതാക്കാം എന്ന് തെളിയിക്കുകയാണ് പയ്യാവൂര്‍ ഗവ യുപി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. സംസ്ഥാന കൃഷിവകുപ്പിന്റെ സഹായത്തോടെ ഇവര്‍ സ്കൂള്‍ മുറ്റത്തൊരുക്കിയ പച്ചക്കറിത്തോട്ടം എല്ലാ സ്കൂളുകള്‍ക്കും മാതൃകയാണ്. ബീറ്റ്റൂട്ട്, മുള്ളങ്കി, തക്കാളി, ചീര, പച്ചമുളക്, വെണ്ട, കാബേജ്, കോളിഫ്ളവര്‍ തുടങ്ങി വിവിധതരം പച്ചക്കറികളും അന്യംനിന്നുപോകുന്ന നെല്‍കൃഷിയെ സംരക്ഷിക്കണമെന്ന സന്ദേശമുയര്‍ത്തി മുറ്റത്തു നട്ട നെല്ലും ആരെയും ആകര്‍ഷിക്കുന്ന സുന്ദരദൃശ്യമാണ്. സ്കൂളിലെ കാര്‍ഷിക ക്ലബ്ബാണ് നേതൃത്വം വഹിക്കുന്നത്. പയ്യാവൂര്‍ കൃഷിഭവന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് ഇതൊരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: