ഇരിങ്ങാലക്കുട : നാട്ടകം ഗവര്‍മെന്റ് പോളിടെക്നികില്‍ പട്ടികജാതി വിദ്യാര്‍ത്ഥിയും ഇരിങ്ങാലക്കുട സ്വദേശി അവിനാശിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗിങ്ങ് നടത്തിയതിനെ തുടര്‍ന്ന് കിഡ്നി തകരാറിലായി അവശനിലയില്‍ തൃശ്ശൂര്‍ മദര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അവിനാശിന് ആധുനിക ചികിത്സയും നഷ്ടപരിഹാരവും സര്‍ക്കാര്‍ അടിയന്തിരമായി നല്‍കണമെന്ന് കെപിഎംഎസ് ആവശ്യപ്പെട്ടു. പ്രതികള്‍ എസ്എഫ്ഐ പ്രവര്‍ത്തകരായതുകൊണ്ട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലക്കുകയാണെന്ന് കെപിഎംഎസ് കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ യുവജനപ്രസ്ഥാനം മൗനം വെടിഞ്ഞ് ഇക്കാര്യത്തില്‍ വാ തുറക്കണം. അവിനാശ് ആവശ്യപ്പെടുന്ന സ്ഥലത്ത് തുടര്‍പഠനത്തിന് സൗകര്യം ഒരുക്കി കൊടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംഭവം അറിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പട്ടികജാതി മന്ത്രിയും വകുപ്പും അവിനാശിനോടും കുടുംബത്തോടും ഇതുവരെ യാതൊരു നീതിയും പുലര്‍ത്തിയിട്ടില്ല. ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ കെപിഎംഎസ് നേതൃയോഗം തീരുമാനിച്ചു. ഏരിയ പ്രസിഡണ്ട് പി.സി.രഘു, അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.സി.മുരളി, സതീഷ് പഞ്ഞപ്പിള്ളി, ജില്ല വൈസ് പ്രസിഡണ്ട് എം.എ വിജയന്, ശശി ആറ്റപ്പറമ്പില്‍, വത്സല നന്ദനന്‍, വസന്ത സുബ്രഹ്മണ്യന്, തങ്കം കുമാരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: