തൃശൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാര്‍ കരാറുകാര്‍ സമരത്തിലേക്ക് നീങ്ങുകയാണെന്ന് ആള് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.ഇതിന്റെ ഭാഗമായി 21 ന് തൃശൂര്‍ ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.പൊതപമരാമത്ത് മാന്വല്‍ പരിഷ്ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക,ലൈസന്‍സ് പുതുക്കാനുള്ള നടപടികള്‍ ലഘൂകരിക്കുക,കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുക,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വര്‍ക്കുകള്‍ക്ക് ടാര്‍ വാങ്ങി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.അസോസിയേഷന് ജില്ലാ പ്രസിഡന്റ് എംകെ.രാജന്,സെക്രട്ടറി മനോജ് കുമാര്‍,പിസി.ജോര്‍ജ്ജ്,പാവു ജോസഫ്,യു എന്‍.രാമചന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: