ജില്ലാ കേരളോത്സവത്തിന്റെ സമാപന സമ്മേളനം സി.എന്‍ ജയദേവന് എം.പി ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ വിവിധ വേദികളിലായി നടന്ന ജില്ലാ കേരളോത്സവത്തില്‍ പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് ഓവറോള്‍ കീരിടം നേടി. കലാ, കായിക വിഭാഗങ്ങളിലായി 56 ഇനം മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ 342 പോയിന്റോടെയാണ് പുഴയ്ക്കല്‍ കീരീടം സ്വന്തമാക്കിയത്. 331 പോയിന്റോടെ ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്താണ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ചേര്‍പ്പ് ബ്ലോക്കിലെ മോഹന്‍ എസ് മാരാര്‍ കലാപ്രതിഭയും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ പവിത്ര സി മേനോന് കലാതിലകപട്ടവും നേടി.ടൗണ്‍ ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ സി.എന്‍ ജയദേവന് എം.പി ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിച്ചു. പ്രൊഫ. കെ.യു അരുണന് എം.എ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍,ചെയര്‍പേഴ്സണ്‍ നിമ്യഷിജു,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്,രാജേഷ് തമ്പുരു,ടി ജി ശങ്കരനാരായണന്,പി കെ ലോഹിതാക്ഷന്,കെ പി രാധകൃഷ്ണന്,വി എ മനോജ് കുമാര്‍ ,ജില്ലാ യൂത്ത് കോഡിനേറ്റര്‍ സുധീഷ് എന്നിവര്‍ സംസാരിച്ചു.
തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെയും യുവജനക്ഷേമ ബോര്‍ഡിന്റെയും നേതൃത്വത്തിലാണ് കേരളോത്സവം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: