തിരുവല്ല; കവിയൂരില്‍ നിലം നികത്തല്‍ വ്യാപകം.പഞ്ചായത്തിലെ പ്രധാന പാടശേഖരമായ വെണ്ണീര് വിള പാടശേഖരത്തില്‍ സ്വകാര്യ വ്യക്തികള്‍ മണ്ണിട്ട് ഉയര്‍ത്തുന്നതിനെതിരെ പ്രദേശ വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. പാടശേഖരത്തിനോട് ചേര്‍ന്നുള്ള നിലത്തില്‍ നിന്നു കട്ടചേറ് വെട്ടിയെടുത്താണ് നികത്തുന്നത്.
ഇതു മൂലം സമീപവാസികളുടെ കിണറുകളിലെ ജലവും മലീനമാവുകയാണ്. മുന്‍പ് പാടശേഖരത്തില്‍ വന്മതില് കെട്ടാന്‍ നടത്തിയ ശ്രമം എതിര്‍പ്പ് മൂലം പാതിവഴിയില്‍ മുടങ്ങിയിരുന്നു. വീണ്ടും കെട്ടിയെുത്ത പാടശേഖരത്തില്‍ കരഭൂമിയോട് ചേര്ത്തിയെടുക്കാനാണ് ശ്രമിച്ചത്.. പുറമ്പോക്ക് ഭൂമി കൈയേറി നിലം കരഭഃമിയാക്കാനുള്ള ശ്രമത്തിന് പഞ്ചായത്ത് ഭരണ സമിതിയുടെ മൗനാനുവാദമുണ്ടെന്ന ആക്ഷേപവും ശക്തമാണ്. ബിജെപി പ്രതീക്ഷേധവുമായി രംഗത്ത് എത്തിയതോടെ പോലീസ് ഇടപെട്ട് നികത്തല്‍ ശ്രമങ്ങള്‍ നിര്‍ത്തിച്ചു. ബിജെപി യുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടര്‍ സ്ഥലത്തെത്തി സ്ഥല പരിശോധന നടത്തി മേല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. കവിയൂരിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി മണ്ണ് ഖനനവും നികത്തലും നടക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.
തരിശു നിലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുകയും പിന്നീട് ഇത് മൂടാനെന്നപേരില് മണ്ണ് നികത്തലും വ്യാപകമാണ്. വെണ്ണീര് വിള പാടശേഖരം നികത്തുന്നതിനെതിരെ ബിജെപി നടത്തിയ ജനകിയ പ്രക്ഷോഭം നിയോജകമണ്ഡലം ജന.സെക്രട്ടറി എംഡി ദിനേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു.രാജേഷ് മധുരംപാറ, ഉണ്ണികൃഷ്ണന്, ടി കെ സോമന്, മനു, ഷാലു, സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: