കോട്ടയം: അഖില കേരള പണ്ഡിതര്‍ മഹാജനസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എന്‍. അനില്‍കുമാറിന്റെ വീട്ടില്‍ അതിക്രമം നടത്തിയതില്‍ അഖില കേരള പണ്ഡിതര്‍ മഹാജനസഭ പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നിയമ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അഖില കേരള പണ്ഡിതര്‍ മഹാജനസഭ സംസ്ഥാന കമ്മറ്റി സെക്രട്ടറി പി.എസ്. ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ചു.
കോട്ടയത്ത് ജനുവരി 15 ന് നടത്താനിരുന്ന 65-ാമത് സംസ്ഥാന സമ്മേളനം മാറ്റിവയ്‌ക്കുവാന്‍ കമ്മറ്റി തീരുമാനിച്ചു.
















