കോട്ടയം: ഭാരീതിയ ജനത യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ബാങ്കിങിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. കള്ളപ്പണത്തിനും കല്‌ളനോട്ടിനും നികുതി വെട്ടിപ്പിനുമെതിരെ ഭാരതമൊട്ടാകെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഈ പദ്ധതി സാധാരണ ജനങ്ങളിലേക്കും എത്തിക്കുവാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തയ്യാറാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ ഒന്‍പത് നിയോജകമണ്ഡലങ്ങളിലും ഡിജിറ്റല്‍ ബാങ്കിങിന്റെ ക്ലാസുകള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്‍കും. ജില്ലാ ജനറല്‍ സെക്രട്ടറി ലാല്‍ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ ബാങ്കിങ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.ആര്‍. ഗണേശ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാന സമിതിയംഗം വിനയകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് മഹേഷ് ചന്ദ്രന്‍, ഗോപന്‍ കെ.എസ്., ജില്ലാ സെക്രട്ടറിമാരായ ശരത്കുമാര്‍, രമ്യാ കൃഷ്ണന്‍, സന്ദീപ് എന്നിവര്‍ സംസാരിച്ചു.
















